cgnr-congress-
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന കോൺഗ്രസ് നിയോജക മണ്ഡലം സമ്മേളനം കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു. സണ്ണി കോവിലകം, അഡ്വ. കോശി എം. കോശി, ജോജി ചെറിയാൻ, അഡ്വ.ബി.ബാബുപ്രസാദ്, മറിയാമ്മ ജോൺ ഫിലിപ്പ്, അഡ്വ. ജോർജ് തോമസ്, എം. മുരളി, കെ. ദേവദാസ് ,രാധേഷ് കണ്ണന്നൂർ, അഡ്വ. എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, അഡ്വ.ഡി. വിജയകുമാർ എന്നിവർ സമീപം.

ചെങ്ങന്നൂർ: രാജ്യത്തെ വിഭാഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുതിയ ദിശാബോധം നൽകുമെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി.പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ചേർന്ന കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കോ-ഓഡിനേറ്റർ അഡ്വ. കോശി എം.കോശി, മുൻ എം.എൽ.എ എം. മുരളി, കെ.പി.സി.സി. സെക്രട്ടറിമാരായ അഡ്വ.എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, കെ പി.സി.സി. നിർവാഹക സമിതിയംഗം അഡ്വ.ഡി വിജയകുമാർ, നിയോജക മണ്ഡലം ചീഫ് കോ-ഓഡിനേറ്റർ ജോജി ചെറിയാൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.വി.ജോൺ, തോമസ് ചാക്കോ,സണ്ണി കോവിലകം,എം.ശ്രീകുമാർ, ഹരി പാണ്ടനാട്, മാന്നാർ ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ,യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ, നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കെ.ദേവദാസ്, അഡ്വ. എൻ.ആനന്ദൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ വിജയത്തിനായി നിയോജക മണ്ഡലം തലത്തിൽ പി.വി.ജോൺ ചെയർമാനായും അഡ്വ.ജോർജ് തോമസ്,രാധേഷ് കണ്ണന്നൂർ എന്നിവർ കൺവീനർമാരായും ജോജി ചെറിയാൻ കോ-ഓർഡിനേറ്റർ ആയും1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു.