തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ വ്യവസായ സംരഭകത്വ സെമിനാർ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയ ഏബ്രഹാം, സുഭദ്ര രാജൻ, അശ്വതി രാമചന്ദ്രൻ, ഷീനാ മാത്യു, എസ്.സനിൽകുമാരി, സി.ഡി.എസ് ചെയർപേർഴ്സൺ ഗീതാ പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.