congress

കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അഴിമതി നടത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.ദേവകുമാർ, സുലേഖ .വി .നായർ, റോജി ഏബ്രഹാം,സി.വി.ശാന്തകുമാർ, ദീനാമ്മ റോയി, ജോസ് പനച്ചക്കൽ, ഐവാൻ വകയാർ, ജോയൽ മാത്യു, അലൻ ജിയോമൈക്കിൾ, എൽസി ഈശോ, ശ്രീകല.എസ് .നായർ, കെ.ആർ.പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു