തിരുവല്ല: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ ഹാബേലിന്റെ 168 ജ്ഞാനസ്നാപന വാർഷികത്തോടനുബന്ധിച്ച് 28ന് 2.30 മുതൽ തിരുവല്ല സാൽവേഷൻ ആർമി ഹെഡ്ക്വാർട്ടേഴ്സ് മൈതാനത്ത് ഹാബേൽ സ്മൃതി സംഗമം നടക്കും. ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്യും. സാൽവേഷൻ ആർമി ഡിവിഷനിൽ കമാൻഡർ മേജർ ഒ.പി.ജോൺ ഹാബേൽ ജ്യോതി തെളിക്കും. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രബന്ധ രചനാമത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് കൺവീനർ റോയി വർഗീസ് അറിയിച്ചു.