 
തിരുവല്ല: എം.സി. റോഡിലെ കുറ്റൂർ ആറാട്ട് കടവിൽ ബൈക്ക് പാലത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെങ്ങന്നൂർ കല്ലിശേരി മഴുക്കീർമേൽ മുറിയിൽ പെരുമുറ്റത്ത് വീട്ടിൽ രാജശേഖരൻ പിള്ളയുടെ മകൻ രാകേഷ് രാജ് (28) ആണ് മരിച്ചത്. സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റായിരുന്നു. ചൊവ്വാഴ്ച രാത്രി 11നാണ് അപകടം. രാകേഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ആറാട്ടു കടവ് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാകേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മാതാവ്: ഗിരിജാദേവി. സഹോദരൻ രാഹുൽ രാജ്.