 
വള്ളിക്കോട് :1828-ാം നമ്പർ സരസ്വതിവിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. എൻ. എസ്. എസ്. ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി. അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ തലങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയ അംബാലയം മുരളി, പ്രമോദ്.വി., ശ്യാം വള്ളിക്കോട് എന്നിവരെ ആദരിച്ചു. വി. ആർ. ഭാസ്‌കരൻ നായർ, വി. കെ.പ്രസന്നകുമാർ, അനിൽ വള്ളിക്കോട് എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട എൻ. എസ്. എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി വി. ആർ. സുനിൽ കുമാർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികളായി ആർ. ഹരികുമാർ (പ്രസിഡന്റ്), ശശിധരകുറുപ്പ് (വൈസ് പ്രസിഡന്റ്), കെ. ആർ. ഭാസ്‌കരൻ നായർ (സെക്രട്ടറി), വി. കെ. പ്രസന്നകുമാർ (ട്രഷറർ), ഗോപാലകൃഷ്ണൻ നായർ (ജോ. സെക്രട്ടറി), അനിൽകുമാർ, മുരളീധരൻ നായർ, സുരേഷ് കുമാർ, മോഹൻ കുമാർ (ഭരണസമിതിയംഗങ്ങൾ), ടി. ആർ. ചന്ദ്രശേഖരൻ നായർ, മുരളീധരൻ നായർ (യൂണിയൻ പ്രതിനിധികൾ), ആർ. ഹരികുമാർ (ഇലക്ട്രൽ റോൾ മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു.