
കോന്നി: അങ്കണവാടി നിയമനത്തിൽ കോന്നി പഞ്ചായത്ത് ഭരണസമിതി അഴിമതി നടത്തുന്നുവെന്നാരോപിച്ച് സി.പി.എം കോന്നി, കോന്നിതാഴം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കോന്നി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ഏരിയ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. കോന്നിതാഴം ലോക്കൽ സെക്രട്ടറി കെ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എം .എസ്.ഗോപിനാഥൻ, തുളസീമണിയമ്മ, ജിജോ മോഡി, ആർ.ഗോവിന്ദ്, കെ ജി ഉദയകുമാർ, തുളസി മോഹൻ, ജിഷ ജയകുമാർ, പുഷ്പ ഉത്തമൻ , ടി.രാജേഷ് കുമാർ ,കെ.എസ് .സുരേശൻ എന്നിവർ പ്രസംഗിച്ചു.