
പത്തനംതിട്ട : കേരള ക്ഷേത്ര സമന്വയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹരിവരാസനം ശതാബ്ദി ആഘോഷവും ദക്ഷിണ മേഖലാ ഭാരവാഹി നേതൃത്വ യോഗവും 27ന് നടക്കും. രാവിലെ 10ന് പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ നടക്കുന്ന യോഗം അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് ആലംകോട് ദാനശീലൻ അദ്ധ്യക്ഷത വഹിക്കും. ആചാര്യ ഗോപാലകൃഷ്ണ വൈദിക്ക് അനുഗ്രഹ പ്രഭാഷണവും ജനറൽ സെക്രട്ടറി കുടശ്ശനാട് മുരളി മുഖ്യപ്രഭാഷണവും നടത്തും.