
പത്തനംതിട്ട : ജില്ലയിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. അവസാനഘട്ട അലോട്ട്മെന്റ് ഇന്ന് വരാനിരിക്കെയാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. മെറിറ്റ്, സ്‌പോർട്‌സ് ക്വാട്ട, മാനേജ്‌മെന്റ്, അൺ എയ്ഡഡ് തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പടെ ആകെ 14,781 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിലുള്ളത്. സയൻസിനാണ് വിദ്യാർത്ഥികൾ കൂടുതലും പ്രവേശനം നേടുന്നത്. ഒന്നാം ഓപ്ഷനിൽ ലഭിച്ചവർക്ക് സ്ഥിര അഡ്മിഷനും അല്ലാത്തവർക്ക് താൽക്കാലിക അഡ്മിഷനും നേടാം. ജില്ലയിലെ എല്ലാ കുട്ടികൾക്കും സീറ്റ് ലഭിക്കാൻ തക്കവണ്ണം ഒഴിവ് ഈ വർഷം ജില്ലയിലുണ്ടായിരുന്നു. അവസാനഘട്ട അലോട്ട്മെന്റിലെ അഡ്മിഷനും ലഭിച്ചതിന് ശേഷം മാത്രമേ ആകെ കുട്ടികളുടെ വിവരം ലഭിക്കുവെന്ന് ഹയർസെക്കൻഡറി അധികൃതർ പറഞ്ഞു.