പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ
(1853 ആഗസ്റ്റ് 25-1924 മേയ് 5)
കേരളത്തിന്റെ നവോത്ഥാനത്തിൽ നിർണായക പങ്കുവഹിച്ച ആത്മീയാചാര്യൻ ചട്ടമ്പിസ്വാമികളുടെ ജന്മദിനമാണ് ആഗസ്റ്റ് 25. ഹിന്ദു മതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതു രംഗത്ത് ശ്രദ്ധേയനാകുന്നത്.
ഉറുഗ്വേ
തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേ 1825 ആഗസ്റ്റ് 25നാണ് സ്വതന്ത്രമായത്. എട്ടുമണിക്കൂർ ജോലി എന്ന നിയമം 1915 ഇവിടെ നിലവിൽ വന്നു. 1885ൽ വിവാഹമോചന നിയമം നിലവിൽ വന്ന രാജ്യമാണ് ഉറുഗ്വേ.
മൈക്കൾ ഫാരഡേ
1791 സെപ്റ്റംബർ 22-1867 ആഗസ്റ്റ് 25)
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന മൈക്കൾ ഫാരഡേ ലണ്ടനിൽ അന്തരിച്ച ദിവസമാണ് ആഗസ്റ്റ് 25.