ചെന്നീർക്കര: ചെന്നീർക്കര അമ്പലത്തുംപാട് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്ര സമർപ്പണവും പുനഃപ്രതിഷ്ഠാ മഹോത്സവവും 31നും സെപ്തംബർ ഒന്നിനുമായി നടക്കും. ഒന്നിന് രാവിലെ 6.55നും 7.16നും ഇടയ്ക്ക് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകർമ്മം വർക്കല ശിവഗിരിമഠത്തിലെ രാമാനന്ദ തന്ത്രി നിർവഹിക്കും. രാവിലെ 9ന് നടക്കുന്ന പുനപ്രതിഷ്ഠാദിന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പറും എസ്. എൻ. കൾച്ചറൽ സൊസൈറ്റി പ്രസിഡന്റുമായ മഞ്ജുഷ.എൽ. അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് കെ. ആർ. സുരേഷ് കുമാർ ഗുരുദേവ ക്ഷേത്ര സമർപ്പണം നടത്തും. എസ്. എൻ. കൾച്ചറൽ സൊസൈറ്റി സെക്രട്ടറി സി. ജി. ഉദയൻകുട്ടി സ്വാഗതം പറയും.