 
മല്ലപ്പള്ളി:കുളത്തൂർ നെടുമ്പാല പുത്തൻ വീട്ടിൽ ശിവശങ്കരപിള്ള (75 )നെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ തോട്ടിൽ കുളിക്കാൻ പോയ ശിവശങ്കരപിള്ള ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ തോടിനോടു ചേർന്നുള്ള വയലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് 11 ന്. ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ, മക്കൾ അനീഷ്, ലേഖ, മരുമകൻ സുധീർ ,