
വല്ലന: നാൽക്കാലിക്കൽ എസ്.വി.ജി.വി.എച്ച്.എസ് സ്‌കൂളിന് സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ആറൻമുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടോജി, വൈസ് പ്രസിഡന്റ് എൻ എസ് കുമാർ, വി.ആർ ഉണ്ണികൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ നായർ, സാജൻ കുഴിവേലി, ജേക്കബ് തോമസ്, പഞ്ചായത്ത് അംഗങ്ങൾ, സ്‌കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.
നേരത്തെ ഈ ഭാഗത്ത് ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം റോഡ് നവീകരണമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റിയിരുന്നു.