ചെങ്ങന്നൂർ: പാണ്ടനാട്ടിലെ വീട്ടിൽ നിന്ന് 35 ലക്ഷം രൂപ വിലവരുന്ന 72,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. പരുമല വാലുപറമ്പ് താഴ്ചയിൽ ജിജോ (38)നെ അറസ്റ്റുചെയ്തു. ഭാര്യക്കും മക്കൾക്കുമൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച രണ്ട് കാറും ഒരു പിക്ക്-അപ് വാനും കസ്റ്റഡിയിലെടുത്തു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു. കർണാടകയിൽ നിന്ന് വലിയ അളവിൽ നിരോധിത പുകയിലെ ഉൽപ്പന്നങ്ങൾ മലപ്പുറത്താണ് ആദ്യം എത്തിച്ചത്. അവിടെ നിന്ന് പാണ്ടനാട്ടെ വീട്ടിലെത്തിച്ചശേഷം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വിൽപ്പന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ജിജോ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ജില്ലാ ഡാൻസാഫ് ടീമും ചെങ്ങന്നൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്ക്
ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ. ആർ. ജോസ്, നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. ബിനുകുമാർ, ചെങ്ങന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസ് മാത്യു, എസ്. ഐമാരായ അഭിലാഷ്, ഇല്ല്യാസ്, എ.എസ്.ഐ മാരായ അജിത്ത്ഖാൻ, സന്തോഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, അനസ്, രതീഷ് കുമാർ, സിദ്ദിഖ്, അതുൽ രാജ്, ശിവകുമാർ, സനൽ. എസ് എന്നിവർ നേതൃത്വം നൽകി.