പന്തളം: എം.സി റോഡിൽ കുരമ്പാലയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുനിന്നു. കൊട്ടാരക്കര നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് ഇന്നലെ രാവിലെ 8.30 ഓടെ അപകടത്തിൽപ്പെട്ടത്.