ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ 2022-23 വാർഷിക പദ്ധതിക്കു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 183 പദ്ധതികൾക്കായി 10 കോടി 53 ലക്ഷം രൂപയുടെ അനുമതിയാണ് ലഭിച്ചത്. അംഗീകാരം ലഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് അറിയിച്ചു.