 
റാന്നി: ശാലീശ്വരം മഹാദേവ ക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെ ശിലാസ്ഥാപനം തന്ത്രി പരികർമ്മി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി, പരികർമ്മി വി.വിനോദ് എന്നിവർ പൂജകൾക്ക് സഹകാർമ്മികത്വംവഹിച്ചു.
വാസ്തുവിദ്യാ ഗുരുകുലം സ്ഥപതി എ.ബി.ശിവൻ, ദേവസ്വം പ്രസിഡന്റ് ടി.എസ്.രാമചന്ദ്ര പണിക്കർ, സെക്രട്ടറി ശ്യാംകുമാർ, ട്രഷറർ കെ.വി.പ്രസാദ് കുറിച്ചിത്താനത്ത് , വൈസ് പ്രസിഡന്റ് എം.ആർ.വിജയകുമാർ , ജോയിന്റ് സെക്രട്ടറി ആർ.രോഹിത് ശിൽപി എം.പി.സന്തോഷ്‌കുമാർ ആചാരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.