പന്തളം : പെൺകുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത വയോധികൻ പോക്‌സോ കേസിൽ അറസ്റ്റിൽ. പന്തളം പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കാട്ടേത്ത് വീട്,തോമസ് ശാമുവൽ (62) നെയാണ് പന്തളം പൊലീസ് അറസ്റ്റുചെയ്തത്. മക്കളില്ലാത്ത തോമസ്, ജയ്‌നമ്മ ദമ്പതികൾ 2021 മാർച്ച് മുതൽ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് വീട്ടിൽ താമസിപ്പിച്ചുവരികയായിരുന്നു