25-biju-mathew
ബിജു മാത്യു

പന്തളം: കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതി നാട്ടിലെത്തി. പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. ജില്ലയ്ക്ക് അകത്തും പുറത്തുമായി പതിനഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതിയായ കുളനട കൈപ്പുഴ നോർത്ത് ,ചെങ്ങന്നൂർ വിളയിൽ പാണിൽ ബിജു (ബിജു മാത്യു -45) ആണ് ബുധനാഴ്ച പുലർച്ചെ കുളനടയിലെ വീട്ടിൽ നിന്ന് പിടിയിലായത്. അടൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ബുധനാഴ്ച അർദ്ധരാത്രി 12 മണിയോടെ ജില്ലയിൽ പ്രവേശിക്കരുതെന്നുള്ള ഉത്തരവിന്റെ കാലാവധി അവസാനിക്കുന്നതിനാൽ ജാമ്യം നൽകി.