
പത്തനംതിട്ട : ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതിനാൽ കക്കി സംഭരണിയുടെ നാലു ഷട്ടറുകൾ 60 സെന്റീ മീറ്റർ വീതം ഉയർത്തി.
മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ മുപ്പത് മുതൽ 120 സെന്റി മീറ്റർ വരെ ഉയർത്തി.
പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.