മല്ലപ്പള്ളി :പഞ്ചായത്തിലെ 2022 - 23 വർഷത്തെ വാർഷിക പദ്ധതിയോടനുബന്ധിച്ച് കുടുംബ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാഫോമുകൾ പഞ്ചായത്ത് ഓഫീസ് , ഘടക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിതരണം തുടങ്ങി.പൂരിപ്പിച്ച അപേക്ഷകൾ 30 ന് വൈകിട്ട് 4ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ തിരികെ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.