പത്തനംതിട്ട : സംസ്ഥാനത്തെ ഹോസ്റ്റൽസ്, സെയിൽസ് പ്രൊമോഷൻ ഒഫ് ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം യഥാക്രമം രണ്ടിനും മൂന്നിനും തിരുവനന്തപുരം ലേബർ കമ്മിഷണറുടെ കാര്യാലയത്തിൽ നടക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.