കുന്നിട: ഇരയെ അപമാനിക്കുന്ന കോടതി പരാമർശത്തിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു. സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസിൽ ജാമ്യ ഉത്തരവിൽ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ പരാമർശത്തിനെതിരേയാണ് കുന്നിട മേഖലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചത്. കുന്നിട ജംഗ്ഷനിൽ നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ബി.സതികുമാരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രമ്യ അദ്ധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി ഉദയ രശ്മി, പഞ്ചായത്ത് മെമ്പർമാരായ വിദ്യ ഹരികുമാർ, ലതാ ജെ, സുജ, ലതാ പ്രകാശ്, ചെല്ലമ്മ, മിനി റോയ്, ഷീല സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.