
ഐക്കാട് : ചൂരക്കുന്നിൽ മലനട മഹാദേവർ ക്ഷേത്രത്തിലെ ഐക്കാട് തെക്കേക്കരയുടെ നന്ദികേശ കെട്ടുരുപ്പടിയുടെപുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ഉളികുത്തൽ ചടങ്ങ് നന്ദികേശ ശിൽപ്പി പോരുവഴി കമ്പലടി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. ഐക്കാടിന്റെ പാരമ്പര്യത്തിന്റെ അടയാളമായ തെക്കേക്കരയുടെ നന്ദികേശന്റെ പുതുവരവ് അടുത്ത വർഷത്തെ ചുരക്കുന്നിൽ മലനടയിലെ ഉത്സവത്തിന് ഉണ്ടാകുമെന്ന് പ്രസിഡന്റ് അനന്തു കെ. സനൽ, സെക്രട്ടറി വി. ജ്യോതിൻ, ഖജാൻജി മൃദുൽ എം, വൈസ് പ്രസിഡന്റ് കിഷോർ, ജോയിന്റ് സെക്രട്ടറി വിനോദ് തുടങ്ങിയവർ അറിയിച്ചു.