 
ചെങ്ങന്നൂർ: പുനർ നിർമിക്കുന്ന അങ്ങാടിക്കൽ പുത്തൻകാവ്നട ഭഗവതി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ശ്രീകോവിലിന്റെ ശിലാന്യാസം നടത്തി. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ.രാധാകൃഷ്ണൻ നായരാണ് ശിലയിട്ടത്. എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള പുത്തൻകാവ് നട ഭഗവതി ക്ഷേത്രം ഒന്നേകാൽ കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കിയാണ് പുനർ നിർമ്മിക്കുന്നത്. മുഖ്യ മൂർത്തിയായ ഭഗവതിയുടേയും ശിവൻ, ഗണപതി ക്ഷേത്രങ്ങളും യക്ഷിയമ്മ ഒഴിച്ചുള്ള ഉപദേവതാ സ്ഥാനങ്ങളും പുതുക്കി പണിയുന്നുണ്ട്. തന്ത്രി കണ്ഠര് രാജീവരരുടെ മാർഗ നിർദ്ദേശത്തിൽ പ്രസിദ്ധ ക്ഷേത്ര ശില്പി മാരുതി റാം കന്യാകുമാരിയാണ് നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിർമ്മാണ സമിതി ഭാരവാഹികളായ കെ.രാധാകൃഷ്ണൻ നായർ, മനോജ് ആർ.നായർ, എം.കൃഷ്ണകുമാർ,എ.കെ.രാമനാഥപിള്ള, മനോഹരൻ മതിലകം, വി.സുരേഷ് എന്നിവരുടെ നേതൃത്വം നൽകി.