
വാഴമുട്ടം കിഴക്ക് : പുതുപ്പറമ്പ് യുവധാരയുടെ വാർഷികവും ഓണാഘോഷവും സെപ്തംബർ എട്ടിന് നടക്കും. രാവിലെ 9 ന് പതാക ഉയർത്തൽ, 9.30 ന് അത്തപ്പൂക്കള മത്സരം, തുടർന്ന് കായിക മത്സരങ്ങൾ, 11.30 ന് മഡ് ബാൾ, ഉച്ചയ്ക്ക് രണ്ട് മുതൽ കൗതുക മത്സരങ്ങൾ, വൈകിട്ട് അഞ്ചിന് വടംവലി മത്സരം, രാത്രി 7.30 ന് സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ ബിനു.കെ. സാം ഉദ്ഘാടനം ചെയ്യും. ക്ളബ് രക്ഷാധികാരി എസ്.വി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സർഗസന്ധ്യ.