 
തിരുവല്ല: രാഹുൽഗാന്ധി എം.പി കന്യാകുമാരിയിൽ നിന്നും കാശ്മീർ വരെ പദയാത്രയായി നടത്തുന്ന ഭാരത് ജോഡോ യാത്ര വൻ വിജയമാക്കാനായി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സ്വാഗതസംഘം കൺവെൻഷൻ നടത്തി. കെ.പി.സി.സി. ജനറൽസെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കോർഡിനേറ്റർ അഡ്വ.റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി.,ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബാബു ജോർജ്, മാലേത്ത് സരളാദേവി, അഡ്വ.സതീഷ് ചാത്തങ്കരി, ജേക്കബ് പി.ചെറിയാൻ, കാട്ടൂർ അബ്ദുൾസലാം,എ.ഷംസുദ്ദീൻ, പി.ജി. ദിലീപ് കുമാർ, ലാലു തോമസ്, എബി മേക്കരിങ്ങാട്, റോബിൻ പരുമല, അഡ്വ.രാജേഷ് ചാത്തങ്കരി, അഭിലാഷ് വെട്ടിക്കാടൻ, അരുന്ധതി അശോക് എന്നിവർ പ്രസംഗിച്ചു.