bhss
അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവംജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു .പി. ടി. എ .പ്രസിഡന്റ് കെ. ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സജി വറുഗീസ്, പ്രധാനാദ്ധ്യാപകൻ എ. മൻസൂർ, പി. ആർ. ഗിരീഷ്, ജി. രവീന്ദ്രകുറുപ്പ് , ബിനോയ് സ്കറിയ, കണിമോൾ ,ഡോ. സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു .