ചിറ്റാർ : കേരള കർഷകസംഘം ചിറ്റാർ മേഖലാ കൺവെൻഷൻ പെരുനാട് ഏരിയാ സെക്രട്ടറി എൻ. ലാലാജി ഉദ്ഘാടനം ചെയ്തു. ടി.എ. രാജു അദ്ധ്യക്ഷത വഹിച്ചു. കെ.ജി. മുരളീധരൻ, ടി.കെ. സജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ബി. ബിജു (പ്രസിഡന്റ്), എം.പി. ചന്ദ്രൻ (സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.