 
കോഴഞ്ചേരി: കാരംവേലി എസ്.എൻ.ഡി.പി.എച്ച്.എസ്. എസിലെ പ്ളസ് വൺ പ്രവേശനോത്സവം എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. കാരംവേലി ശാഖാ പ്രസിഡന്റ് വിജയരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ശാഖാ സെക്രട്ടറി പ്രസന്നൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ, അഭിലാഷ് , പ്രിൻസിപ്പൽ സിനികുമാരി, കെ.വി.സജീവ് എന്നിവർ പ്രസംഗിച്ചു.