തിരുവല്ല: നഗരസഭയിലെ ലൈഫ് പദ്ധതി പ്രകാരം ഭവന നിർമ്മാണം തുടങ്ങി വിവിധ ഘട്ടങ്ങളുടെ തുക കൈപ്പറ്റിയിട്ടും നിർമ്മാണം പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾ അടിയന്തരമായി നിർമ്മാണം നടത്തി നഗരസഭയെ അറിയിക്കണമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ഇല്ലായെങ്കിൽ അനുവദിച്ച തുക നിയമാനുസൃത പലിശസഹിതം ഈടാക്കുന്നതിന് നടപടിയെടുക്കും. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിർമ്മാണ അനുമതിക്ക് അപേക്ഷിക്കുകയോ എഗ്രിമെന്റ് വയ്ക്കുകയോ ചെയ്യാത്ത ഗുണഭോക്താക്കളെ മറ്റൊരു അറിയിപ്പില്ലാതെ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും ഒഴിവാക്കുമെന്നും അറിയിച്ചു.