26-nreg-workers
ധർണ്ണ സി.പി. എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ തുമ്പമൺ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമ്പമൺ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി .സി.പി. എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു .യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായിരുന്നു . എൻ.സി.അഭീഷ് ,ഇ.ഫസൽ ,എസ് .കൃഷ്ണകുമാർ , ജി.ബിജു ,സി.കെ.സുരേന്ദ്രൻ , സന്തോഷ് ജോർജ് , കെ.സി.പവിത്രൻ എന്നീവർ പ്രസംഗിച്ചു.