തിരുവല്ല: അനുമതിയില്ലാതെ നഗരസഭാ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ഹോർഡിംഗ്‌സുകൾ കമാനങ്ങൾ എന്നിവയ്ക്ക് നഗരസഭയുടെ അനുമതി വാങ്ങേണ്ടതും അല്ലാത്തപക്ഷം ഇനിയൊരു അറിയിപ്പില്ലാതെ ഇവയെല്ലാം നീക്കം ചെയ്ത് പിഴ ചുമത്തുന്നതും ചെലവാകുന്ന തുക ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് ഈടാക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.