അടർ:പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ ബില്ലുകൾ മാറാൻ കാലതാമസം നേരിടുന്നതായി ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. അടുത്തിടെ ജി എസ് ടി യിൽ ടാക്സ് നിരക്ക് ഉയർത്തിയതാണ് ഇതിന് കാരണം. മുമ്പ് മരാമത്ത് പ്രവൃത്തികൾക്ക് പന്ത്രണ്ട് ശതമാനമാണ് ജി.എസ്.ടി ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ അത് പതിനെട്ട് ശതമാനമാക്കി ഉയർത്തിയിരിക്കുന്നു. ധനകാര്യവകുപ്പ് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താതെ നീട്ടിക്കൊണ്ടുപോവുകയാണ്. യോഗത്തിൽ ജില്ലാ സെക്രട്ടറി കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സൈബു ജോർജ് ഉദ്ഘാടനം ചെയ്തു.