26-thumpamon-ws

തുമ്പമൺ: തുമ്പമൺ ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോൺ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ തോമസ് ടി.വർഗീസ്, ബീനാവർഗീസ്, അംഗങ്ങളായ ജയൻ, ഗിരീഷ് കുമാർ, അമ്പിളി.കെ.കെ, ഷിനുമോൾ, ചിഞ്ചു.ഡി, സക്കറിയ വർഗീസ്, ഉമ്മൻ ചക്കാലയിൽ, രഞ്ജു.എൻ.ജെ എന്നിവർ പ്രസംഗിച്ചു.