26-va-sooraj

പത്തനംതിട്ട : ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ നടന്ന ജനകീയ കൂട്ടായ്മ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ. സൂരജ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് അയിരൂർ, കെ. ബിനുമോൻ, ബിജു മാത്യു, സുമിത് ജോർജ്ജ്, ജേഷു പുന്നൂസ്, അഡ്വ. ലെസ്‌ലി ഡാനിയൽ, തോമസുകുട്ടി, സ്റ്റാൻലി മാത്യു, നിതിൻ ശിവ ശ്യാം തട്ടയിൽ ,​വിപിൻ വാസുദേവ്, പി എസ് പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.