ചെങ്ങന്നൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ട യൂണിറ്റും സംയുക്തമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്ട്രഷൻ മേള നടത്തി. വ്യാപരി വ്യവസായി ഏകോപന സമിതി കോട്ട യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.ഇ മാത്യു കരുത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യ സുരക്ഷാ ലൈസൻസും രജിസ്ട്രഷൻ തുടങ്ങിയവയെപ്പറ്റി ചെങ്ങന്നൂർ ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസർ ശരണ്യാ ശശിധരൻ ക്ലാസെടുത്തു. അശ്വനി കാരക്കാട്, ഹുസൈൻ എന്നിവർ പ്രസംഗിച്ചു.