1
കെ എസ് യു ജില്ലാ സമ്മേളനനത്തോട് അനുബന്ധിച്ച് മല്ലപ്പള്ളി നടന്ന ബ്ലോക്ക് സ്വാഗത സംഘം കെപിസിസി സെക്രട്ടറി അനീഷ് വരിക്കാണാമല ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : സെപ്റ്റംബർ 2,3,4 തീയതികളിൽ കൊഴഞ്ചേരിയിൽ നടക്കുന്ന കെ.എസ്.യു ജില്ലാ സമ്മേളനം വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ വൽകരിച്ച ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിദ്യാർത്ഥി മുന്നേറ്റമായി മാറുമെന്നും കെ.പി.സി.സി സെക്രട്ടറി അനീഷ്‌ വരിക്കാണ്ണാമല പറഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക്‌ സ്വാഗത സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്‌ സ്വാഗതസംഘം ചെയർമാൻ എബി മേക്കരിങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ അൻസാർ മുഹമ്മദ്‌, പി.ജി ദിലീപ്കുമാർ, അലൻ ജിയോ മൈക്കൾ, ബെൻസി അലക്സ്‌, ലിൻസൺ പാറോലിക്കൽ, ജെഫിൻ പെരുമ്പെട്ടി, വിഷ്ണു പുതുശേരി, അബു ഏബ്രഹാം മാത്യു, സുമിൻ വർഗീസ്, നൗഷാദ് അനിക്കാട്, ജേക്കബ് ബോണി വർഗീസ്, ജിനു ബ്രില്ല്യന്റ്, അനീഷ്‌ കെ.മാത്യു, സൂസൻ തോമസൻ, റെജി ചാക്കോ,കെ ജി സാബു, റിതേഷ് ആന്റണി, ലിബിൻ വടക്കേടത്ത്, സനോ ചെറിയാൻ, സനീഷ് അടവിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.