തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള വഴിയൊരുക്കം തുടർപദ്ധതി ക്ലാസുകൾ നാളെ യൂണിയൻ ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി.ബിജു നന്ദിയും പറയും.നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് തങ്കപ്പൻ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം,രാജേഷ് കുമാർ,അനിൽ ചക്രപാണി, മനോജ് ഗോപാൽ,പ്രസന്നകുമാർ,സരസൻ റ്റി.ജെ,പഞ്ചായത്ത് കമ്മിറ്റിഅംഗങ്ങളായ കെ.കെ.രവി,കെ.എൻ.രവീന്ദ്രൻ,പോഷകസംഘടനാ യൂണിയൻ നേതാക്കൾ എന്നിവർ പ്രസംഗിക്കും.രാവിലെ ജൂനിയർ ചേംബർ പരിശീലകൻ വിനോദ് ശ്രീധർ ക്ലാസെടുക്കും. ഉച്ചയ്ക്കുശേഷം 1.30ന് സജീഷ് കോട്ടയം ക്ലാസിന് നേതൃത്വം നൽകും. സ്വഭാവരൂപീകരണം, പാഠ്യപദ്ധതി ക്ലാസുകൾ, പരീക്ഷാഭീതി അകറ്റൽ, ഉന്നതവിദ്യാഭ്യാസം-തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങളോടെ നടക്കുന്ന പദ്ധതിയാണ് വഴിയൊരുക്കം.