ചെങ്ങന്നൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ യാത്രയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ മണ്ഡലത്തിലെ ക്രമീകരണങ്ങൾ ആരംഭിച്ചു. യാത്രയുടെ വിജയത്തിനായി മണ്ഡലം സ്വാഗതസംഘം യോഗങ്ങൾ 26 മുതൽ 29 വരെ വിവിധ പഞ്ചായത്തുകളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികൾക്കു തുടക്കമായി. ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തം വൻ വിജയമാക്കാൻ സ്വാഗത സംഘ നേതൃ സമന്വയ യോഗം തീരുമാനിച്ചു. യോഗം കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.വി ജോൺ അദ്ധ്യക്ഷത വഹിച്ചു.ചീഫ് കോർഡിനേറ്റർ ജോജി ചെറിയാൻ, കൺവീനർ ജോർജ് തോമസ്, കെ.ദേവദാസ് കെ.ഷിബു രാജൻ, വരുൺ മട്ടയ്ക്കൽ, പ്രവീൺ എൻ.പ്രഭ, ഷെഫീഖ്. ഗോപു പുത്തൻ മേടത്തിൽ 'സജി ചരവൂർ, മിഥുൻ മയൂരം, നിധിൻ കോശി എന്നിവർ പ്രസംഗിച്ചു.