പത്തനംതിട്ട :ജില്ലയിലെ സഹകരണ ബാങ്കുകളിൽ വൻ ക്രമക്കേടാണ് നടക്കുന്നതെന്ന് ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ പറഞ്ഞു. ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. വി .എ. സൂരജ് അദ്ധ്യക്ഷത വഹിച്ചു. മേഖല സംഘടനാ സെക്രട്ടറി കു. വെ. സരേഷ് ബാബു, കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി ആർ നായർ, പ്രദീപ് അയിരൂർ, കെ. ബിനുമോൻ,അജിത് പുല്ലാട്, അഡ്വ. ഷൈൻ ജി കുറുപ്പ്, ബിന്ദു പ്രസാദ്, ബിന്ദു പ്രകാശ്, ഗോപാലകൃഷ്ണ കർത്താ,എം. ജി കൃഷ്ണ കുമാർ, കെ വി പ്രഭ, ബാബു കൃഷ്ണകല, പന്തളം മുനിസിപ്പൽ ചെയർ പേഴ്‌സൺ സുശീല സന്തോഷ്, രാജ് കുമാർ, സുരേഷ് ഓടക്കൽ,
നിതിൻ ശിവ, മീന എം നായർ, ശ്യാം തട്ടയിൽ, ബിനോയ് കെ മാത്യു, അനീഷ് വർക്കി, വിനോദ് തോട്ട ഭാഗം, കൃഷ്ണകുമാർ. പി എസ്, സിനു എസ് പണിക്കർ, ജയകൃഷ്ണൻ മൈലപ്ര തുടങ്ങിയവർ പങ്കെടുത്തു.