കോന്നി: കൊക്കാത്തോട് മേഖലയിലെ കുരങ്ങുകളുടെ ശല്യം പ്രദേശത്തെ കർഷകരെ വലയ്ക്കുന്നു. കൂട്ടമായി കൃഷിയിടങ്ങളിൽ എത്തുന്ന കുരങ്ങുകൾ വ്യാപകമായ കൃഷിനാശമാണ് വരുത്തുന്നത്. കൊക്കാത്തോട് എസ്.എൻ.ഡി.പി ജംഗ്ഷൻ, നീരമക്കുളം, അപ്പൂപ്പൻതോട്, അള്ളുങ്കൽ, ഒരേക്കർ,കോട്ടംപാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുരങ്ങുകളുടെ ശല്യം രൂക്ഷമാകുകയാണ്. കാർഷീക വിളകൾ കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നത് മൂലം പ്രദേശത്തെ കർഷകർ ദുരിതത്തിലാണ്. തെങ്ങുകളിലെ നാളികേരവും കപ്പയും വാഴക്കുലകളും വ്യാപകമായി നശിപ്പിക്കുന്നു. ആൾതാമസമില്ലാത്ത വീടുകളുടെ ഓടു പൊളിച്ച് ഉള്ളിൽ കയറി വീട്ടുപകരങ്ങൾ നശിപ്പിക്കുന്നതും പതിവാണ്. വീടുകളിൽ കയറി ഭക്ഷണ സാധങ്ങൾ കുരങ്ങുകൾ കൊണ്ടപോകുന്നു. കൂട്ടമായെത്തുന്ന കുരങ്ങുകൾ വീടിന്റെ പുറത്ത് ഉണങ്ങാൻ സൂക്ഷിച്ചിരിക്കുന്ന സാധങ്ങൾ നശിപ്പിക്കുന്നുണ്ട്. ഇവയെ ഓടിക്കാൻ പടക്കം പൊട്ടിച്ചും വിരട്ടിയോടിച്ചു വിവിധ തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ചിട്ടും രക്ഷയില്ലെന്ന് പ്രദേശത്തെ കർഷകർ പറയുന്നു