
അടൂർ : ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എൻജിനീയറിംഗ് കോളേജിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 31ന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ ഹാജരാകണം. കമ്പ്യൂട്ടർ പ്രോഗ്രാമർ, യോഗ്യത പി.ജി.ഡി.സി.എ ഫസ്റ്റ് ക്ലാസ്സ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് ബി.എസ്സി കമ്പ്യൂട്ടർ സയൻസ്. ഡെമോൺസ്‌ട്രേറ്റർ യോഗ്യത : ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ. വിവരങ്ങൾക്ക് കോളേജിന്റെ വെബ് സൈറ്റ് സന്ദർശിക്കുക www.cea.ac.in (ഫോൺ : 04734 231995) .