മല്ലപ്പള്ളി : വാളക്കുഴി മൂവ്മെന്റ് ഫോർ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കാർഷിക ലേല വിപണിയും ആഴ്ചച്ചന്തയും ഇന്ന് 2. 30ന് മുൻ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും. ഒരുമണി മുതൽ വീടുകളിൽ വിളയിക്കുന്ന പച്ചക്കറികൾ കർഷകർക്ക് നേരിട്ട് വിപണിയിൽ എത്തിക്കാം.