ചെങ്ങന്നൂർ: പേരിശേരി തൃപ്പേരൂർകുളങ്ങര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ലക്ഷാർച്ചന മഹായജ്ഞം 28ന് നടക്കും. തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരര്, മേൽശാന്തി ബുധനൂർ മാമ്പഴ മഠം മാധവൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. രാവിലെ 5ന് നടതുറക്കൽ, 6ന് മഹാഗണപതിഹോമം, 7ന് ലക്ഷാർച്ചനയുടെ കലശപൂജ, 7.30ന് ലക്ഷാർച്ചന ആരംഭം, 12.30ന് പ്രസാദമൂട്ട്. വൈകിട്ട് 6.30ന് ലക്ഷാർച്ചനയുടെ ദീപാരാധന, 6.45ന് കലശം എഴുന്നെള്ളത്ത്, ലക്ഷാർച്ചനയുടെ കലശാഭിഷേകം, 7ന് ദീപാരാധന, 8ന് അത്താഴപൂജ എന്നിവ നടക്കും.