തിരുവല്ല: സെപ്തംബർ 7ന് കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധിയുടെ നേത്യത്വത്തിൽ ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായുള്ള തിരുവല്ല നിയോജക മണ്ഡലം കൺവെൻഷനുകളും സ്വാഗതസംഘം രൂപീകരണവും 27, 28.29 തീയതികളിൽ നടക്കുമെന്ന് ചെയർമാൻ റെജി തോമസും ജനറൽ കൺവീനർ അഡ്വ.സതീഷ് ചാത്തങ്കരിയും അറിയിച്ചു. ബൂത്ത്തല കൺവെൻഷനുകൾ 30നും 31നും നടക്കും. ജനപ്രതിനിധികളുടെ കൺവെൻഷനുകൾ മല്ലപ്പള്ളി, തിരുവല്ല മേഖലാ അടിസ്ഥാനത്തിലാണ് നടക്കുക.