പത്തനംതിട്ട: പുത്തൻപീടിക സെന്റ് മേരീസ് ഓർഡോക്‌സ് വലിയ പള്ളിയിലെ എട്ടുനോമ്പ് ആചരണം സെപ്തംബർ 1മുതൽ 8 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 28ന് രാവിലെ 7.30ന് കുർബാനക്ക് ശേഷം കൊടിയേറ്റ്. 31ന് വൈകിട്ട് 6.30ന് ഒരുക്ക ധ്യാനം. സെപ്തംബർ 1ന് രാവിലെ 6.30ന് മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാക്ക് സ്വീകരണം, 7.30ന് കുർബാന, 10ന് ഇടവകയിലെ 75 വയസു കഴിഞ്ഞവരെ ആദരിക്കൽ. ദിവസവും വൈകിട്ട് 7.15ന് ഗാന ശ്രുശ്രുഷ തുടർന്ന് വചന ശ്രുശ്രുഷ എന്നിവ ഉണ്ടാകും. 7ന് വൈകിട്ട് 4ന് പകൽ റാസ, രാത്രി 8ന് പ്രദക്ഷിണം, ചെമ്പെടുപ്പ് . 8ന് രാവിലെ 7.30ന് ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുെട പ്രധാന കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന, പ്രദക്ഷിണം, മെറിറ്റ് അവാർഡ് ദാനം, നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും.വാർത്താ സമ്മേളനത്തിൽ ഇടവക വികാരി ഫാ.മാത്യൂസ് ജോൺ, വികാസ് വർഗീസ് ഇടിക്കുള പൈനുംമൂട്ടിൽ, അഡ്വ.ലിനു മാത്യൂ മള്ളേത്ത്, റെജി ജോർജ്, തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു.