പത്തനംതിട്ട: അയ്യങ്കാളിയുടെ 159-ാം ജന്മവാർഷിക ദിനാഘോഷവും പഞ്ചമി പഠനസഹായപദ്ധതി പ്രഖാപനവും നാളെ ഡി.എച്ച്.ആർ.എം കേരളയുടെ ആഭിമുഖ്യത്തിൽ വരമൊഴി മഹോത്സവമായി ആഘോഷിക്കുന്നു . രാവിലെ കൊടുമൺ ബുദ്ധപഗോഡയിൽ കുരുന്നുകൾ പാലിഭാഷയിൽ അറിവിനെ വന്ദിക്കുന്ന ചടങ്ങ് നടക്കും. വൈകുന്നേരം 3 ന് അടൂർ പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക സമ്മേളനം . ഡി.എച്ച്.ആർ. എം സംസ്ഥാന ചെയർപേഴ്‌സൺ സിന്ധു പത്തനാപുരത്തിന്റെ അദ്ധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പഞ്ചമി പഠനസഹായനിധി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം ജ്യോതികുമാർ ചാമക്കാല നിർവഹിക്കും . ചലച്ചിത്ര നടൻ ദീപു നാവായിക്കുളം അണ്ണാ ഡി.എച്ച്.ആർ. എം സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കരയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങും . ശോഭ ലതിക എഴുതിയ ദൈവത്തിന്റെ ജാതി എന്ന പുസ്തകത്തിന്റെ പ്രകാശനം കവി രതീഷ് പാണ്ടനാട് നിർവഹിക്കും .വാർത്താ സമ്മേളനത്തിൽ ഡി .എച്ച്. ആർ. എം ചെയർപേഴ്‌സൺ സിന്ധു പത്തനാപുരം, സംസ്ഥാന സെകട്ടറി ഷൺമുഖൻ പരവൂർ, ട്രഷറർ ബൈജു പത്തനാപുരം, അനന്ദു കോന്നി, ശാന്തി ഓമല്ലൂർ എന്നിവർ പങ്കെടുത്തു.