mela
തിരുവല്ല നഗരസഭയിലെ വായ്പ വിതരണം ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സ്വയം തൊഴിൽ ചെയ്യുന്നതിന് നഗരസഭയിൽ 47ലക്ഷംരൂപ വായ്പയായി വിതരണം ചെയ്തു. പി.എം.ഇ.ജി.പി, കുടുംബശ്രീ എൻ.യു.എൽ.എം.സ്വയംതൊഴിൽ പദ്ധതി, കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട്, എം.സ്വാനിധി തുടങ്ങിയ പദ്ധതികളിലൂടെയാണ് വായ്പ നൽകുന്നത്. ആദ്യഘട്ടത്തിൽ നഗരസഭയിലെ 42 സംരംഭകർക്കാണ് വായ്പ വിതരണം ചെയ്തത്. വായ്പാമേളയിൽ കെസ്വിഫ്റ്റ്, ഉദ്യം രജിസ്ട്രേഷൻ എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയിരുന്നു. 15 സംരംഭകർക്ക് സൗജന്യമായി ഉദ്യം രജിസ്‌ട്രേഷൻ നൽകി. കുടുംബശ്രീ, വ്യവസായ ഓഫീസ് എന്നിവയുടെ വിവിധ പദ്ധതികളിലൂടെ സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന 41 പേരെ പ്രാഥമികമായി തിരഞ്ഞെടുത്തു. ഇതിൽ 15 പേർക്ക് ബാങ്കുകൾവഴി വായ്പ നൽകുന്നതിനുള്ള നടപടി തുടങ്ങി. കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിലാണ് വായ്പാമേള നടത്തിയത്. നഗരസഭ ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ചു.സ്ഥിരംസമിതി അദ്ധ്യക്ഷരായ ജിജി വട്ടശേരിൽ, ഷീജ കരിമ്പിൻകാല, സാറാമ്മ ഫ്രാൻസിസ്, രാഹുൽ ബിജു, കൗൺസിലർമാരായ ജേക്കബ് ജോർജ് മനക്കൽ, പൂജ ജയൻ, മിനി പ്രസാദ്, വിജയൻ തലവന, മാത്യൂസ് ചാലക്കുഴി, ഉപജില്ലാ വ്യവസായ ഓഫീസർ സ്വപ്നാ ദാസ്, നഗരസഭാ വ്യവസായ ഓഫീസർ ആർ. സുജിത തുടങ്ങിയവർ പ്രസംഗിച്ചു.