
പത്തനംതിട്ട : അടൂർ ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള ബിരുദദാന സമ്മേളനം ഇന്ന് കോളേജിൽ നടക്കും.
ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ ഡോ.ഏബ്രഹാം കലമണ്ണിൽ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയായിരിക്കും. ഡോ.വി.പി. ഗംഗാധരൻ മുഖ്യ സന്ദേശം നൽകും.